Seljuk Architecture ൽ നിന്നും Byzantine architecture ൽ നിന്നും പ്രചോദനമുൾക്കൊണ്ടവയാന്ന് ഓട്ടോമാൻ വാസ്തു വിദ്യ . വിശുദ്ധ ഖുർആനിന്റെ വിവരണ(description)ത്തെയും അതിൽ വരുന്ന സ്വഭാവ (characterize) ത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഓട്ടോമാൻ വാസ്തു ശിൽപ്പ കലയെ വികസിപ്പിച്ചിരിക്കുന്നത്. ഓട്ടോമാൻ വാസ്തു വിദ്യയെ അതിന്റെ പരിണാമ ഘട്ടങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നായി തരം തിരിക്കാം.
1. Early Ottoman period:
9-15 നൂറ്റാണ്ടുകൾക്കിടയിലുള്ള കാലയളവാണ് ആദിമ ഓട്ടോമാൻ കാലം.
ഈ കാലയളവുകളിലെ പ്രധാന നിർമിതിയായ Bursa&Edirne എന്നിവയിൽ അനറ്റോലിയൻ സ്വാധീനം നിഴലിച്ചു കാണാനാകും. ഈ കാലഘട്ടത്തെ ഓട്ടോമാൻ വാസ്തു വിദ്യയുടെ പ്രാരംഭ ഘട്ടമായി കണക്കാക്കുന്നു. മസ്ജിദുകളായിരുന്നു അക്കാലത്തെ
വാസ്തു ശിൽപ്പ കലയുടെ മുഖ്യ ആകർഷണം. ഇക്കാലത്ത് മസ്ജിദുകളുടെയോ ശവ കുടിരങ്ങളുടെയോ സമീപത്ത് Takkes എന്ന് വിളിക്കുന്ന ഒന്നിലധികം കെട്ടിടങ്ങൾ വിശുദ്ധർക്ക് താമസിക്കാൻ വേണ്ടി നിർമ്മിച്ചിരുന്നു. അത് നില കൊണ്ടിരുന്ന കോംപ്ലക്സ് Kulliye എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.വാസ്തു വിദ്യയുടെ ഈ ഘട്ടം അവസാനിക്കുമ്പോഴേക്ക് തുർക്കിഷ് കുളിമുറികളുടെയും, അടുക്കളകളുടെയും, ആശുപത്രികളുടെയും, സ്കൂളുകളുടേയുമൊക്കെ സംയോജനം സാധ്യമായിരുന്നു.
ഇക്കാലയളവുകളിലെ മസ്ജിദുകളെ നമുക്ക് രണ്ടായി തരം തിരിക്കാനാകും.
1.നിരപ്പായ ഒറ്റ താഴികക്കുടവും, ഉപ രേഖ കോണുകളു(Sublime angled)മുള്ള പള്ളികൾ.
അതിന്റെ ഏറ്റവും ആദ്യത്തെ ഉദാഹരണമാണ് Iznik ലെ Haci ozbek മസ്ജിദ്.
2. ബൈസന്റൈൻ സ്വാധീനം ഉയർത്തിക്കാട്ടുന്ന ജാലകങ്ങളുടെയും, ഗേറ്റുകളുടെയും പുറം ഭാഗങ്ങളുള്ള പള്ളികൾ.
2. Classical period :
11-17 നൂറ്റാണ്ടുകൾ പൊതുവെ classical period ആയാണ് അറിയപ്പെടുന്നത്. ഓട്ടോമാൻ വാസ്തു വിദ്യയുടെ പ്രധാനപെട്ട പല നിർമിതികളുമുണ്ടാകുന്നത് ഇക്കാലത്താണ്.
അവയിൽ ചിലതൊക്കെ ഇന്നും നിലനിൽക്കുന്നവയുമാണ്.
വാസ്തു വിദ്യയിലെ Byzantines സ്വാധീനം ഇക്കാലത്തെ നിർമിതികളുടെ പ്രത്യേകതയാണ്. ഓട്ടോമാൻ വാസ്തു വിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയായി ഗണിക്കപ്പെടുന്ന ഹാഗിയ സോഫിയ classical period ൽ നിർമിച്ചവയാണ്.
അക്കാലത്തെ പല മസ്ജിദുകളും ഹാഗിയ സോഫിയയുടെ വാസ്തു വിദ്യയുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണെങ്കിൽ കൂടി അവയെല്ലാം വ്യത്യസ്തങ്ങളായ അനുപാതങ്ങളാലും, സ്തംഭ നിരകളാലും,ഇന്റീരിയറുകളാലും വ്യതിരിക്തത പുലത്തുന്നവയായിരുന്നു. മസ്ജിദുകളിൽ ഇന്റീരിയറും എക്സ്റ്റീരിയറുമായ മുറ്റങ്ങൾ ഉണ്ടായിരുന്നു .കെട്ടിടങ്ങൾ വൃത്തിയുള്ളതും ഉയരത്തിലുള്ളവയും ലോജിക്കൽ പ്ലാനോട് കൂടെയുള്ളവയുമായിരുന്നു.
പതിനാറാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട പല കെട്ടിടങ്ങളുടെയും ശിൽപ്പി Miman sinan ആയിരുന്നു. അദ്ദേഹം കെട്ടിടങ്ങൾ വളരെ ലളിതമായും, സൂക്ഷ്മമായുമാണ് നിർമിച്ചിരുന്നത്. മസ്ജിദുകളുടെയും കോംപ്ലക്സുകളുടെയും വികസനം ത്വരിത ഗതിയിലാകുന്നത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.Suleimaniye complex, Selimiye Mosque തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചില നിർമിതികളാണ്. ശക്തമായ ഭൂചലനങ്ങൾ ഉണ്ടായിരുന്നിട്ട് കൂടി ഒരു പോറലുപോലുമേൽക്കാതെ ഇന്നും അവ നിലനിൽക്കുന്നുവെന്നത് അദ്ദേഹത്തിന്റെ വൈഭവത്തെയാണ് തെളിയിക്കുന്നത്. Pencil shapped മിനാരങ്ങളോട് കൂടെ താഴിക കുടങ്ങൾ നിർമ്മിക്കുന്നതിൽ അദ്ദേഹം നിപുണനായിരുന്നു.
3. Westernisation :
ഓട്ടോമാൻ വാസ്തു വിദ്യയുടെ അവസാന ഘട്ടമാണിത്. Baroque, Rococo ഉൾപെടയുള്ള നിരവധി പാശ്ചാത്യ സ്വാധീനങ്ങൾ ഇക്കാലത്തെ വാസ്തു വിദ്യയിൽ കാണാമായിരുന്നു. അവ കൂടുതൽ അലങ്കാരവും, അലങ്കാര ഘടകങ്ങൾ ചേർന്നവയുമായിരുന്നു. ഇക്കാലഘട്ടം ഓട്ടോമാൻ സാമ്രാജ്യത്വത്തിന്റെ പുനരുജ്ജീവനത്തിന്റെ ഘട്ടം കൂടിയായിരുന്നു. ആധുനിക നിർമാണ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും സ്റ്റീൽ, ഇരുമ്പ്, ഗ്ലാസ് എന്നിവയിൽ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തിയും വാസ്തു വിദ്യയെ വികസിപ്പിച്ചെടുത്തത് ഇക്കാലത്താണ്.
പാരമ്പര്യ ഓട്ടോമാൻ വാസ്തു വിദ്യയുടെ മൂല ഘടകങ്ങൾ Pointed arches ഉം ബ്രാക്കറ്റുകളോട് കൂടിയ വിശാലമായ മേൽക്കൂരയുമായിരുന്നു.ഇറാൻ, അസർബൈജാൻ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വാസ്തു ശിൽപ്പികൾ അവരുടെ പ്രാദേശിക വാസ്തു വിദ്യ ഓട്ടോമാൻ പുനരുജ്ജീവനത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
Stone, bricks, timber തുടങ്ങിയവയാണ് ഓട്ടോമാൻ വാസ്തു വിദ്യയിൽ ഉൾപ്പെട്ടിട്ടുള്ളത്. കല്ലുകൾ തറകൾ നിർമ്മിക്കുന്നതിനും ബ്രിക്‌സുകൾ arches കൾ ഉണ്ടാക്കാനും താഴിക കുടങ്ങളും, തടികളും അലങ്കാരത്തിനു വേണ്ടിയും ഉപയോഗിച്ചു.ഇക്കാലഘട്ടത്തിൽ തൊപ്പിയുള്ള താഴികക്കുടങ്ങൾ,പോളിക്രോം ഗ്ലേസ്ഡ് സെറാമിക് ടൈലുകൾ, ഇസ്നിക് ടൈലുകൾ എന്നിവ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ജോമേട്രിക് ഡിസൈനുകൾ പല നിറത്തിലുള്ള കല്ലുകളാലും, വിചിത്രമായ സ്വർണത്താലും, മരങ്ങളാലും അലങ്കരിച്ചവയായിരുന്നു.
കാലിഗ്രഫിയും ഓട്ടോമാൻ വാസ്തു വിദ്യയുടെ പ്രധാനമായൊരു സവിശേഷതയായിരുന്നു. മസ്ജിദുകളിലെ കേന്ദ്ര താഴികക്കുടങ്ങൾ പ്രാർത്ഥന മുറി(Prayer hall)യെ അനാവരണം ചെയ്യുന്നവയായിരുന്നു. കാലാന്തരത്തിൽ
ഇത്തരത്തിലുള്ള കേന്ദ്ര താഴികക്കുടങ്ങളുടെ വലുപ്പത്തിൽ വ്യത്യാസങ്ങൾ നിലനിന്നിരുന്നു.
മസ്ജിദുകളിൽ ഖിബില മതിലിന് എതിർ വശത്ത് പ്രാർത്ഥന ഹാളിനോട് ചേർന്ന് ഒരു ആർകേഡ് നടുമുറ്റം സംവിധാനിച്ചിരുന്നു .ഈ ഘടനക്ക് ചുറ്റും നിർമ്മിച്ച കോർബൽ മുഖർനസ് നിലവറകളിൽ ഏകദേശം മൂന്ന് ബാൽക്കണികൾ വരെ ഉണ്ടായിരുന്നു.മസ്ജിദുകൾക്ക് രാജകീയ സഹായികളോട് കൂടെയുള്ള ആറ് മിനാരങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. മസ്ജിദ് കോംപ്ലക്സുകളിൽ ഗാർഡൻ പവലിയനുകൾ നിർമിച്ചിരുന്നു.
ആക്കാലത്ത് മസ്ജിദുകളെ നഗരങ്ങളിലെ മുഖ്യ ആകർഷണ കേന്ദ്രങ്ങളായിട്ടാണ് പരിഗണിച്ചിരുന്നത്. ആധുനിക വൽക്കരണാർത്ഥം പാർക്കുകളുടെയും, പാലങ്ങളുടെയും, പവലിയനുകളുടെയും, സമ്മർ ഹൗസുകളുടെയും ബസാറുകളുടേയുമൊക്കെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി.
ഓട്ടോമാൻ വാസ്തു വിദ്യ 'Paradise garden' എന്ന സങ്കല്പത്തിൽ നിന്നും സ്വാധീനം ഉൾക്കൊണ്ടവയാണ്.ഓരോ കെട്ടിടങ്ങളും മനുഷ്യന്റെ ദൈനംദിന ജീവിതവുമായും കലയുമായും ഏറെ ബന്ധപ്പെട്ട് കിടക്കുന്നവയാണ്. തെരുവുകളുടെ അരികിൽ മരങ്ങളും, കൂറ്റൻ കൊത്തുപ്പണികളും, തുറസ്സായ സ്ഥലങ്ങളും കാണാനാകും. നിർമിതികളിലുള്ള പ്രകൃതിയുടെ സ്വാധീനം ഡെക്കറേറ്റീവ് പാറ്റേണുകളിലും മസ്ജിദുകളിലെ സീലിംകുകളിലും പാലസുകളിലെ മതിലുകളിലും സമ്മർ പാലസുകളിലും നമുക്ക് കാണാനാകും. ഓട്ടോമാൻ കാലത്തെ പ്രൈവറ്റ് ഹൗസുകളായ Konak (മാളിക) ന്റെയും Yali (സമ്മർ ഹൗസ്)യുടെയും തറകൾ കല്ലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയായിരുന്നു. നഗരത്തിന്റെ തെരുവോരങ്ങൾ കാണാനാകും വിധം സജ്ജീകരിച്ച Upper floor കളിൽ Wooden lattice screen കൾ ഉണ്ടായിരുന്നു. ഇത് സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം തയ്യാർചെയ്യപ്പെട്ടവയായിരുന്നു.
വീടുകളുടെ നടുവിലായി ഒരു സെൻട്രൽ ഗാലറി റൂം, അതിന് ചുറ്റുമായി ബാക്കിയുള്ള മുറികൾ ഇങ്ങനെയായിരുന്നു വീടുകളുടെ അന്തർ ഭാഗം സംവിധാനിച്ചിരുന്നത്. ഇതിൽ തന്നെ അതിഥികളെ സ്വീകരിച്ചിരുത്തുന്നതിനും, കുടുംബ സൽക്കാരങ്ങൾ നടത്തുന്നതിനും പ്രത്യേക മുറികൾ ഉണ്ടായിരുന്നു. വലിയ വീടുകളിൽ സവിശേഷമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മികച്ച രീതിയിലുള്ള നടു മുറ്റങ്ങൾ ഒരുക്കിയിരുന്നു. തുർക്കിയുടെയും ഓട്ടോമാൻ വാസ്തു വിദ്യയുടെ സ്വാധീനം കാണുന്ന മറ്റ് പ്രദേശങ്ങളുടെയും സാമൂഹിക പശ്ചാത്തലങ്ങളോട് സംവദിക്കും വിധമാണ് വീടുകൾ രൂപകല്പ്പന ചെയ്തിരിക്കുന്നത്.
ഓട്ടോമാൻ വാസ്തു വിദ്യ ബന്ധത്തിന്റെ ഊഷ്മളതയെയും, സൗന്ദര്യത്തെയും ഉയർത്തി കാട്ടുന്നവയാണ്.വാസ്തു വിദ്യയിലെ
മുസ്ലിം -ക്രൈസ്തവ സ്വാധീനത്തെ മനോഹരമായി സംയോജിപ്പിക്കുന്നതിൽ
ഓട്ടോമാൻ architecture നിസ്തുലമായ പങ്കു വഹിച്ചു.
ബാദ്ഷ അബ്ദുൽ ഖാദർ
COMMENTS